Palakkad

റെയിൽവേ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു.

“Manju”

ശ്രീജ.എസ്

പാലക്കാട്: റെയില്‍വേ സ്വകാര്യവത്കരണ നീക്കം നടത്തിയതിനു പിന്നാലെ ജീവനക്കാരുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നു. മുഴുവന്‍ പേരുടെയും ക്ഷാമബത്ത മരവിപ്പിച്ചിട്ടുണ്ട്. 43,600 രൂപയില്‍ കൂടുതല്‍ ശബളമുള്ള ജീവനക്കാരുടെ രാത്രിബത്ത ഒഴിവാക്കി.

2020 ജനുവരി 1 മുതല്‍ റെയില്‍വേ ജീവനക്കാരുടെ ക്ഷാമബത്ത കണക്കാക്കേണ്ടതാണ്. എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021 ജൂലായ് വരെയുള്ള ക്ഷാമബത്ത മരവിപ്പിച്ചിരിക്കുകയാണ്. രാത്രി ബത്ത ഒഴിവാക്കുമ്പോള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടാകും. സ്റ്റേഷന്‍ മാസ്റ്റര്‍, ലോക്കോ പൈലറ്റ്മാര്‍, ഓപ്പറേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് മാസത്തില്‍ എട്ടു മുതല്‍ 10 വരെ ദിവസങ്ങളില്‍ രാത്രിയി ജോലിയാണ്. ഈ ദിവസങ്ങളിലെ ബത്തയാണ് നഷ്ടമാകുന്നത്.

Related Articles

Back to top button