KeralaLatestPalakkad

ഓണം ഖാദി മേള ഓഗസ്റ്റ് 30 വരെ

“Manju”

ശ്രീജ. എസ്

പാലക്കാട്; കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഖാദി കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 30 വരെ ഖാദി മേള നടക്കും. ജില്ലയില്‍ നിര്‍മ്മിക്കുന്ന പട്ട്‌സാരികള്‍, കോട്ടന്‍ മാസ്‌ക്, കോട്ടണ്‍ സാരികള്‍, കോട്ടന്‍/ സ്പണ്‍ റെഡിമെയ്ഡ് ഷര്‍ട്ട്, കോട്ടണ്‍/ സ്പണ്‍ ഷര്‍ട്ടിങ്, കോട്ടണ്‍/ മസ്ലിന്‍ ദോത്തി, നാടന്‍ പഞ്ഞി മെത്തകള്‍, തലയിണകള്‍, ബെഡ്ഷീറ്റ്, കാര്‍പ്പറ്റ്, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കൃഷ്ണ പ്രതിമകള്‍, ഷാംപൂ, ഹാന്‍ഡ് വാഷ്, സോപ്പ് ലിക്വിഡ്, സോപ്പ് തുടങ്ങി ഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ്/ ഡിസ്‌കൗണ്ട് നല്‍കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും. കോങ്ങാട് ബസ് സ്റ്റാന്‍ഡ്, പാലക്കാട് ടൗണ്‍ ബസ്റ്റാന്റ്, പാലക്കാട് കോട്ടമൈതാനം വെസ്റ്റ് ഫോര്‍ട്ട് റോഡ് എന്നിവിടങ്ങളിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകള്‍, തൃത്താല ടൗണ്‍ കുമ്പിടി ഖാദി സൗഭാഗ്യ, മണ്ണൂര്‍, ശ്രീകൃഷ്ണപുരം പട്ടഞ്ചേരി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, കളപ്പെട്ടി എന്നിവിടങ്ങളില്‍ ഗ്രാമ സൗഭാഗ്യകളിലും മൊബൈല്‍ സെയില്‍സ് വാനിലും ഖാദി ഉത്പന്നങ്ങള്‍ ലഭിക്കും.

Related Articles

Back to top button