Thrissur

തൃശ്ശൂർ പുതിയ കണ്ടെയിൻമെൻറ് സോണുകൾ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് രോഗവ്യാപനം തടയാനായി സെപ്റ്റംബർ 26 ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ:

അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 10 (അമല ആശുപത്രി കോമ്പൗണ്ട് ഒഴികെ വാർഡ് 10 മുഴുവനും), കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6 (മേലാംതുരുത്ത് പ്രദേശത്ത് വീട്ടുനമ്പർ 239 കോന്നലത്ത് സുബ്രഹ്മണ്യന്റെ വീട് മുതൽ വീട്ടുനമ്പർ 313 പഞ്ഞിക്കാരൻ പൊറിഞ്ചു തോമസിന്റെ വീട് വരെയുള്ള പ്രദേശം, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7 (സോഡ വളവ് മുതൽ ആനക്കുളം റോഡ് വരെ), വാർഡ് 2 (സെമിത്തേരി റോഡ് മുതൽ പി.സി മൂല വരെയും പഴയ അംഗൻവാടി ജംഗ്ഷൻ വരെയും), വാർഡ് 6 (മാതൃഭൂമി ജംഗ്ഷൻ പടിഞ്ഞാറ് ഭാഗം മുതൽ അംഗൻവാടി ജംഗ്ഷൻ വരെയും കൊഞ്ഞനം അമ്പലം വടക്കോട്ടുള്ള വഴിയും), തൃശൂർ കോർപറേഷൻ ഡിവിഷൻ 4 (പ്ലാവിൻകൂട്ടം സ്ട്രീറ്റ്, മണ്ണാരംകുറ്റി വഴി, ബാലസംഘം മൂല, മണലാർകാവ് സ്ട്രീറ്റ് എന്നീ പ്രദേശങ്ങൾ, ഡിവിഷൻ 40 (എസ്.എൻ നഗർ ട്രാൻസ്‌ഫോർമർ മുതൽ എസ്.എൻ നഗർ വിദ്യാമന്ദിരം അംഗൻവാടി വരെ), പുതുക്കാട് ഗ്രാമപഞ്ചായത്ത് മുഴുവനായും, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 17 (ചൂലൂർ പ്രദേശം മേപ്പുറം മുതൽ പഴച്ചൊടു റോഡ് വരെ), കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 15ന്റെ കിഴക്കുമുറി ഭാഗം, അരിമ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6 (മനക്കൊടി കിഴക്കുമ്പുറം, പാമ്പിൻകാവ്, പണിക്കര് പടി എന്നീ പ്രദേശങ്ങൾ, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 15 (അമ്പലനട പ്രദേശം), വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1 (പാലേരി തുളുവത്ത് ജോസിന്റെ വസതി മുതൽ പാലേരി നീലംകുലം വരെ 85 വീടും 2 കടയും), മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 13 (ശങ്കരപുരം പ്രദേശം), വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 12 (കടുപ്പശ്ശേരി പള്ളി മുതൽ പീച്ചനങ്ങാടി വരെ). വെള്ളിയാഴ്ചത്തെ ഉത്തരവിലെ ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 എന്നത് വാർഡ് 11 എന്ന് തിരുത്തുക.

കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 18, കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 14, 15, 16, കൊണ്ടാട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 1, 3, 14, 15, തൃശൂർ കോർപറേഷൻ ഡിവിഷൻ 16, എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 1, അതിരിപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 9.

Related Articles

Back to top button