KeralaLatest

ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച; അസി. ബാങ്ക് മാനേജര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

“Manju”

സിന്ധുമോൾ. ആർ

ജോലി ലഭിച്ചാല്‍ ജീവന്‍ പോലും തരാമെന്ന നേര്‍ച്ച നിറവേറ്റന്‍ അസി. ബാങ്ക് മാനേജറായ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍ (32) ആണ് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള നേര്‍ച്ച നിറവേറ്റാന്‍ ആത്മഹത്യ ചെയ്തത്. തന്റെ നേര്‍ച്ച നിറവേറ്റുകയാണെന്ന ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിനു സമീപം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റയില്‍പ്പാളത്തില്‍ ഛിന്നഭിന്നമായി മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ കന്യാകുമാരി സ്വദേശി നവീനാണെന്ന് തിരിച്ചറിഞ്ഞത്. എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറെക്കാലം നവീന്‍ ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ചയും നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്.

Related Articles

Back to top button