IndiaLatest

സ്ത്രീസുരക്ഷയ്ക്കായി ഇനി മേരീ സഹേലി

“Manju”

ശ്രീജ.എസ്

കൊല്ലം: തീവണ്ടികളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനായി റെയില്‍വേയുടെ പുതിയ സംരംഭം. മേരീ സഹേലി. ആര്‍.പി.എഫിന്റെ പെണ്‍സംഘങ്ങള്‍ യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ തീവണ്ടികളില്‍ ഒപ്പമുണ്ടാകും. യാത്ര ആരംഭിക്കുന്ന സ്റ്റേഷനില്‍ നിന്നു തന്നെ റെയില്‍വേ പോലീസിലെ യുവ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തീവണ്ടികളില്‍ സ്ഥാനം ഉറപ്പിക്കും. യാത്ര അവസാനിക്കും വരെ അവര്‍ തീവണ്ടിയില്‍ കാണും.

റെയില്‍വേയുടെ പുതിയ സംരംഭത്തിന് മേരീ സഹേലി (എന്റെ കൂട്ടുകാരി) എന്നാണ് പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേ ‘മേരി സഹേലി’യുടെ 17 സംഘങ്ങള്‍ രൂപീകരിച്ചു. തിരുവനന്തപുരം ഡിവിഷനു കീഴില്‍ നാഗര്‍കോവില്‍, തിരുവനന്തപുരം, എറണാകുളം സൗത്ത് സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനില്‍ മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനിലും നിന്ന് യാത്ര പുറപ്പെടുന്ന തീവണ്ടികളിലാണ് ഇവര്‍ പ്രവര്‍ത്തനം നടത്തുക.

Related Articles

Back to top button