Thiruvananthapuram

സ്ത്രീ വിരുദ്ധപരാമർശ്ശത്തിൽ മല്ലപ്പള്ളിക്കെതിരെ ഡി.ജി.പിക്ക് പരാതി.

“Manju”

ജ്യോതിനാഥ് കെ പി:
ആത്മാഭിമാനമുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പട്ടാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ പിന്നീടത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രസ്താവന ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെ ആത്മഹത്യക്ക് പ്രേരിപ്പിക്കലാണെന്നും അദ്ദേഹത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്സെടുക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാ ദൾ നേതാവ് സലീം മടവൂർ ഡി.ജി.പി ലോക് നാഥ് ബെഹ്റക്ക് പരാതി നൽകി. ഐ പി സി 305, 306, 108 വകുപ്പുകൾ പ്രകാരം മുല്ലപ്പള്ളിക്കെതിരെ കേസ്സെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഐ പി സി 305 പ്രകാരം 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചാൽ വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കുന്ന കുറ്റമാണ്. മുതിർന്ന സ്ത്രീകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചാൽ പത്ത് വർഷം തടവും ലഭിക്കുന്ന കുറ്റമാണ്. നിയമത്തിൽ ഒരു വ്യക്തി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ മുല്ലപ്പള്ളി പ്രായഭേദമന്യേ ഒരു സുഹത്തേയാണ് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. മുൻ കേന്ദ്ര അഭ്യന്തര സഹമന്ത്രിയും നിരവധി തവണ എം.പിയും കെ.പി.സി.സി പ്രസിഡണ്ടുമായ ഉന്നതനായ വ്യകതി ആത്മാഭിമാനമുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടാൽ മരിക്കുമെന്ന് പറയുന്നത് ഗൗരവമേറിയ കുറ്റകൃത്യമാണ്. പരാതിയിൽ ചൂണ്ടിക്കാട്ടി.

Related Articles

Back to top button