IndiaInternationalLatest

ഹോളിവു‍ഡ് നടന്‍ എഡ്ഡി ഹസ്സെല്‍ വെടിയേറ്റു മരിച്ചു

“Manju”

സിന്ധുമോൾ. ആർ

ഹോളിവു‍ഡ് നടന്‍ എഡ്ഡി ഹസ്സെല്‍ വെടിയേറ്റു മരിച്ചു. 30 വയസായിരുന്നു. ഞായറാഴ്ച വെളിപ്പിന് ഒരു മണിയോടെയാണ് താരം ആക്രമിക്കപ്പെട്ടത്. ടെക്സാസിലെ ​ഗ്രാന്‍ഡ് പ്രൈരീ അപ്പാര്‍ട്ട്മെന്റിലെ കാമുകിയുടെ വീടിനു മുന്നില്‍വച്ച്‌ വെടിയേല്‍ക്കുകയായിരുന്നു. വയറ്റില്‍ വെടിയെറ്റ ഹസ്സെലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെടിവയ്പ്പ് നടക്കുന്ന സമയത്ത് കാമുകി അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്നു. എന്നാല്‍ ആക്രമിയെ അവര്‍ക്ക് കാണാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ടെക്സാസ് സ്വദേശിയായ എഡ്ഡി ഹസ്സെല്‍ 2010 ല്‍ പുറത്തിറങ്ങിയ ദി കിഡിസ് ആര്‍ ഓള്‍ റൈറ്റിലൂടെയാണ് ശ്രദ്ധേയനാവുന്നത്. 2000 മുതല്‍ സിനിമയിലുള്ള താരം 2010 വരെ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്. ദി കിഡ് ആര്‍ ഓള്‍ റൈറ്റിന് ശേഷം കൂടുതല്‍ മികച്ച അവസരങ്ങള്‍ താരത്തെ തേടിയെത്തി. സര്‍ഫേസ് എന്ന ടിവി സീരീസിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദി ഫാമിലി ട്രീ, സസ്റ്റീവ് ജോബ്സിന്റെ ജീവകഥയായ ജോബ്സ്, ഫാമിലി വീക്കന്‍ഡ്, ഹൗസ് ഓഫ് ഡസ്റ്റ് തുടങ്ങിയവയാണ് താരത്തിന്റെ ചിത്രങ്ങള്‍. 2017 ല്‍ പുറത്തിറങ്ങിയ ഓ ലൂസിയാണ് അവസാന ചിത്രം. കൂടാതെ നിരവധി ടെലിവിഷന്‍ ഷോകളിലും താരം പങ്കെടുത്തു.

Related Articles

Back to top button