InternationalLatest

സെലന്‍സ്കി തോല്‍വി സമ്മതിക്കുന്നു

“Manju”

 

യുക്രെയ്നിലെ കിഴക്കന്‍ തുറമുഖനഗരമായ മരിയുപോള്‍ പൂര്‍ണമായും പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. അസോവ് കടല്‍ത്തീരത്തെ ഉരുക്കുനിര്‍മാണശാല ഒളിത്താവളമാക്കിയ യുക്രെയ്ന്‍ സൈനികരോടു കീഴടങ്ങാന്‍ അന്ത്യശാസനവും നല്‍കി.
നഗരത്തിന്റെ 80 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണു റിപ്പോര്‍ട്ട്.മരിയുപോള്‍ വീണേക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളിഡിമിര്‍ സെലെന്‍സ്കിയും സൂചന നല്‍കി. നഗരത്തിന്റെ ചെറിയ ഭാഗം മാത്രമേ തങ്ങളുടെ നിയന്ത്രണത്തിലുള്ളൂവെന്നും യുക്രെയ്ന്‍ സൈനികരുടെ എണ്ണം ആറിലൊന്നായി ചുരുങ്ങിയെന്നും സെലെന്‍സ്കി പറഞ്ഞു.
റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഡോണ്‍ബാസ് മേഖലയിലെ പ്രധാന തുറമുഖമാണു മരിയുപോള്‍. യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലും ദുരിതവുമുണ്ടായത് ഇവിടെയാണ്. കീഴടങ്ങല്‍ സ്ഥിരീകരിച്ചാല്‍, റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ പ്രധാന യുക്രെയ്ന്‍ നഗരമാവും മരിയുപോള്‍.
അതിനിടെ കീവ്, ഹര്‍കീവ് എന്നീ നഗരങ്ങള്‍ അടക്കം യുക്രെയ്നിന്റെ മറ്റു മേഖലകളില്‍ ഇന്നലെയും റഷ്യ മിസൈലാക്രമണം തുട‍ര്‍ന്നു. ഹര്‍കീവില്‍ 9 പേര്‍ കൊല്ലപ്പെട്ടു.ഷ്യയ്ക്കെതിരിയായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധത്തിന്റെ ഭാഗമായി റഷ്യന്‍ പതാക ഘടിപ്പിച്ച കപ്പലുകള്‍ കരിങ്കടല്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് ബള്‍ഗേറിയ നിരോധിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് പോളണ്ട്, ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ യുക്രെയ്നിലെ യുദ്ധബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു.
യുക്രെയ്നില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. കൂട്ടക്കുരുതി നടന്ന ബുച്ചയില്‍നിന്നു കൊണ്ടുവന്ന ചെളിപുരണ്ട യുക്രെയ്ന്‍ പതാകയില്‍ ചുംബിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.
റഷ്യ ആക്രമണം കടുപ്പിക്കുമ്ബോഴും അവസാന ശ്വാസം വരെ മരിയുപോളിനു വേണ്ടി പോരാടാന്‍ യുക്രെയ്ന്‍ ഒരുങ്ങുന്നു. ഇപ്പോള്‍ അസോവ് ഉരുക്കുനിര്‍മാണശാലയിലേക്കു മാത്രമായി യുക്രെയ്ന്റെ പ്രതിരോധം ചുരുങ്ങിയിരിക്കുകയാണന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈലുകളും റോക്കറ്റുകളും വര്‍ഷിക്കുകയാണ്. കൈപ്പിടിയിലാക്കിയ നഗരങ്ങളില്‍ കൊടിയ പീഡനവും തട്ടിക്കൊണ്ടുപോകലുകളുമാണ് റഷ്യന്‍ സൈനികര്‍ നടപ്പാക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി ആരോപിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ ‘വിശാല റഷ്യന്‍’ മോഹമാണ് യുക്രെയ്ന്‍ അധിനിവേശത്തില്‍ കലാശിച്ചത്. യുദ്ധം തുടങ്ങിയപ്പോള്‍ മുന്നിട്ടു റഷ്യന്‍ സേനയ്ക്കു പക്ഷേ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.
യുക്രെയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച്‌ റഷ്യയ്ക്കെതിരെ യുഎസും യൂറോപ്യന്‍ യൂണിനും ഉള്‍പ്പെടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുഎന്നും ലോകരാജ്യങ്ങളും യുക്രെയ്നില്‍ നിന്നു പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും റഷ്യ കൂട്ടാക്കിയില്ല. ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി തവണ സമാധാന ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല.
യുക്രെയ്നിലെ അധിനിവേശം എട്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്ബോഴും കനത്ത ആക്രമണം തുടര്‍ന്ന് റഷ്യന്‍ സേന. കനത്ത ഏറ്റുമുട്ടല്‍ തുടരുന്ന കിഴക്കന്‍ തുറമുഖ നഗരമായ മരിയുപോളിലെ യുക്രെയ്ന്‍ സേനയോട് കീഴടങ്ങണമെന്ന് റഷ്യ അന്ത്യശാസനം നല്‍കി.
മരിയുപോളിലെ സ്ഥിതിഗതികള്‍ ‘മനുഷ്യത്വരഹിതം’ എന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. യുക്രെയ്ന്‍ തലസ്ഥാനമായ കീവിനടുത്തുള്ള വെടിമരുന്ന് ഫാക്ടറി റഷ്യന്‍ സേന തകര്‍ത്തു.

Related Articles

Back to top button