Kollam

മൊബൈല്‍ ഫോണില്‍ നിന്നു തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

“Manju”

ശ്രീജ.എസ്

ഓച്ചിറ: മൊബൈല്‍ ഫോണില്‍ നിന്നു തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു.
തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് ഓട്ടം പോയതിന് ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈല്‍ ഫോണ്‍ തലയണയുടെ അടിയില്‍ വച്ചശേഷം ഉറങ്ങുകയായിരുന്നു. പെട്ടന്ന് ഫോണില്‍ നിന്ന് തീ പിടിക്കുകയായിരുന്നു. മെത്തയും തലയണയും കത്തി നശിച്ചു.

പ്രയാര്‍ കാര്‍ത്തികയില്‍ മണികണ്ഠന്‍ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനെയാണ് പൊള്ളലേറ്റത്. കായംകുളം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു.

Related Articles

Back to top button