Kerala

ജനാധിപത്യത്തിൻ്റെ ഗുണം ജനങ്ങൾക്കും ലഭിക്കണം -ഉമ്മൻചാണ്ടി

“Manju”

ജ്യോതിനാഥ് കെ പി
തിരുവനന്തപുരം: ജനാധിപത്യമെന്നത് ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ മാത്രമായി ചുരുങ്ങരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എല്ലാവർക്കും ജീവിക്കാൻ അവസരം നൽകുന്നതാകണം ജനാധിപത്യം.ഇതിന് മിനിമം വരുമാനം ഉറപ്പ് വരുത്തണം.
ഗാന്ധി ദർശൻ സമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേരളം എങ്ങോട്ട് എന്ന വെബ്നാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി സംസ്ഥാന പ്രസിഡൻ്റ് വി.സി. കബീർ അധ്യക്ഷത വഹിച്ചു.കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും എല്ലാ ചികിൽസയും മുഴുവൻ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയും വേണം. പ്രവാസികളെ വിശ്വാസത്തിലെടുക്കാതെയും അവരെ പങ്കാളികളാക്കാതെയും വികസനം യാഥാർത്ഥ്യമാകില്ല. ഉമ്മൻ ചാണ്ടി പറഞ്ഞു. ഗാന്ധിജിയിലേക്ക് മടങ്ങൂ, ഇൻഡ്യയെ രക്ഷിക്കൂ എന്നതാകണം മുദ്രാവാക്യം. ലോകമാകെ ഗാന്ധിജിയുടെ പ്രസക്തി വർദ്ധിച്ചു വരുന്നു. തീവ്രവാദത്തിനുള്ള മറുപടിയും ഗാന്ധി സ്മാണ് -അദ്ദേഹം പറഞ്ഞു.
കെ പി സി സി വൈസ് പ്രസിഡൻറ് പി.സി.വിഷ്ണുനാഥ് വിഷയം അവതരിപ്പിച്ചു.മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യ പ്രഭാഷണം നടത്തി.
ഭാരവാഹികളായ പരശുവയ്ക്കൽ രാധാകൃഷ്ണൻ ,കമ്പറ നാരായണൻ, ഹരി ഗോവിന്ദൻ ,കറ്റാനം ഷാജി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button