KeralaLatest

സന്ന്യസ്ഥരും ഗൃഹസ്ഥാശ്രമികളുമടങ്ങിയ തീര്‍ത്ഥയാത്രാസംഘം ചെന്നൈയ്ക്ക് തിരിച്ചു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ചിലേക്ക് തീര്‍ത്ഥയാത്രയായി പോത്തന്‍കോട് ആശ്രമത്തില്‍ നിന്നും സന്ന്യാസി സന്ന്യാസിനിമാരും ഗൃഹസ്ഥാശ്രമികളും യാത്ര തിരിച്ചും. വൈകിട്ട് 5.00മണിയോടുകൂടിയാണ് രണ്ട് ബസുകളിലായി തീര്‍ത്ഥയാത്രാസംഘം ചെയ്യൂര്‍ ശാന്തിഗിരി ആശ്രമം ബ്രാഞ്ചിലേക്ക് തിരിച്ചത്. നാളെ രാവിലെ തീര്‍ത്ഥാടക സംഘം ചെയ്യൂര്‍ ആശ്രമത്തിലെത്തിച്ചേരും. ജനുവരി 6, 7 തീയതികളിലെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സംഘം 8 ന് രാവിലെ ആശ്രമത്തില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്രയുടെ ക്രമീകരണം.

ജനുവരി 5 മുതല്‍ 8 വരെയാണ് ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ചില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ നടക്കുക.

Related Articles

Back to top button