Idukki

അടിമാലിയില്‍ ബസ് ഉടമ കുത്തേറ്റ് മരിച്ചു

“Manju”

ഇടുക്കി: അടിമാലിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘർഷം. ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്ജ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. സംഭവത്തില്‍ മറ്റൊരു ബസ്സിലെ ജീവനക്കാരന്‍ മനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരാൾക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ 11.30തോടെ അടിമാലി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. പരിക്കേറ്റ ഇരുമ്പുപാലം സ്വദേശി തെക്കേടത്ത് മനീഷ് മോഹനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച ബോബൻ ബസ് ഉടമയും, മനീഷ് ബസ് തൊഴിലാളിയുമാണ്.ഇവർ തമ്മിൽ മുമ്പുണ്ടായിരുന്ന തർക്കം പരിഹരിക്കുന്നതിനായി നടന്ന ചർച്ചയ്ക്കിടെയാണ് സംഘട്ടനം ഉണ്ടായത്.

Related Articles

Back to top button