IdukkiKeralaLatest

ജില്ലയിൽ 6പേർക്ക് കൂടി കോവിഡ്

“Manju”

 

ഇടുക്കി:ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ് – 19 സ്ഥിരീകരിച്ചു.

1.ജൂൺ 23 ന് യുഎഇ യിൽ നിന്നും കൊച്ചിയിൽ എത്തിയ പാമ്പാടുംപാറ_സ്വദേശി (34). നെടുങ്കണ്ടത്ത് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു. കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

2&3.ജൂൺ 21 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാമാക്ഷി സ്വദേശികളായ അമ്മയും(28 വയസ്സ്) മകനും (5 വയസ്സ് ). കൊച്ചിയിൽ നിന്നും ടാക്സിയിൽ കാമാക്ഷിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

4.ജൂൺ 20 ന് മുംബൈയിൽ നിന്നും ട്രെയിനിൽ കൊച്ചിയിൽ എത്തിയ മൂന്നാർ പള്ളിവാസൽ സ്വദേശിനി(63). കൊച്ചിയിൽ നിന്നും ടാക്സിയിൽ മൂന്നാറിലെത്തി കോവിഡ് സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

5.ജൂൺ 18 ന് പൂനയിൽ പോയി വന്ന കുമാരമംഗലം സ്വദേശി (34).പൂനയിലേക്ക് ചക്കയുമായി പോയ വാഹനത്തിൽ ഡ്രൈവറോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് വാഴക്കുളത്ത് എത്തി. അവിടുന്ന് ഓട്ടോയിൽ കുമാരമംഗലത്തു വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

6.ജൂൺ 26 ന് മുംബൈയിൽ നിന്നും എറണാകുളത്ത് ട്രെയിനിലെത്തിയ ഉപ്പുതറ ചീന്തലാർ സ്വദേശി (36). എറണാകുളത്തു നിന്നും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

Related Articles

Back to top button