IdukkiKeralaLatest

കൊവിഡ് നിയന്ത്രണത്തിന് പുല്ലുവില; ഇടുക്കിയില്‍ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും

“Manju”

സിന്ധുമോള്‍ ആര്‍

 

നെടുങ്കണ്ടം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇടുക്കിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും. ശാന്തന്‍പാറയ്ക്കു സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് വ്യവസായി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസത്‌കാരവും സംഘടിപ്പിച്ചത്. സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരെ ശാന്തന്‍പാറ പൊലീസ് കേസെടുത്തു.

നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂണ്‍ 28ന് ഡി.ജെ. പാര്‍ട്ടിയും ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. മതമേലദ്ധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവര്‍ത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് റിസോര്‍ട്ടില്‍ പാര്‍ട്ടിക്കായുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്. ആഘോഷത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമികവിവരം. ഒരേസമയം 60 മുതല്‍ നൂറു പേര്‍ വരെ ഇതില്‍ ഒത്തുചേര്‍ന്നു. മദ്യപിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു. ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് വിവരം.

Related Articles

Back to top button