IndiaKeralaLatest

ചേര്‍ത്തലയില്‍ അച്ഛന് പിന്നാലെ മകളും കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

സിന്ധുമോൾ. ആർ

ചേര്‍ത്തല: അച്ഛന്റെ മരണത്തിന്റെ ആഘാതം മാറും മുമ്പ് മകളുടെയും ജീവന്‍ കൊവിഡ് എടുത്തു. ചേര്‍ത്തലയിലാണ് അച്ഛന് പിന്നാലെ മകളും കൊവിഡ് ബാധിച്ച്‌ മരിച്ചത്. ചേര്‍ത്തല നഗരസഭ മുപ്പതാം വാര്‍ഡില്‍മുട്ടം പള്ളിയ്ക്ക് സമീപം പരത്തിപ്പറമ്പില്‍ റിച്ചാര്‍ഡ് ഡിക്രോസിന്‍റെ ഭാര്യ ക്രിസ് റിച്ചാര്‍ഡ് (30) ആണ് ഇന്ന് മരിച്ചത്.

പൂര്‍‌ണ്ണ ഗര്‍ഭിണിയായിരുന്ന ക്രിസിനെ ഒരാഴ്ച മുമ്പാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷന്‍ നടത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ കൊവിഡ് ബാധിതയായ ക്രിസും മരിച്ചു. ക്രിസിന്റെ പിതാവ് ഫോര്‍ട്ട് കൊച്ചി സ്വദേശി കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Related Articles

Back to top button