InternationalLatest

ഉക്രൈന് ദീര്‍ഘദൂര റോക്കറ്റുകള്‍ നല്‍കില്ല: അമേരിക്ക

“Manju”

വാഷിംഗ്ടണ്‍: ഉക്രൈന് ദീര്‍ഘദൂര റോക്കറ്റുകള്‍ നല്‍കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യന്‍ മേഖലയ്ക്കുള്ളിലേക്ക് കടന്നു കയറി ആക്രമണം നടത്താന്‍ കഴിയുന്ന തരം ആയുധങ്ങള്‍ ഉക്രൈന് നല്‍കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അമേരിക്ക ഉക്രൈന് ആയുധങ്ങള്‍ നല്‍കുന്നു എന്നത് ശരിയാണ്. എന്നാല്‍, അത് സ്വയം പ്രതിരോധത്തിന് ഉള്ളതാണ്. റഷ്യയുടെ ഉള്ളിലേക്ക് ആക്രമണം നടത്താന്‍ തക്ക ദീര്‍ഘദൂര പ്രഹരശേഷിയുള്ള റോക്കറ്റുകള്‍ ഒരിക്കലും ഞങ്ങള്‍ ഉക്രൈന് നല്‍കില്ല‘- ബൈഡന്‍ വ്യക്തമാക്കി.

എം270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റം, എം142 ഹൈ മൊബൈലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം എന്നീ ദീര്‍ഘദൂര പ്രഹരശേഷിയുള്ള ആയുധങ്ങള്‍ അമേരിക്ക ഉക്രൈന് നല്‍കുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ജോ ബൈഡന്‍ ഇങ്ങനെ മറുപടി നല്‍കിയത്.

Related Articles

Back to top button