IndiaLatest

ശാന്തിഗിരിയിലെ സന്ന്യാസദീക്ഷ സ്ത്രീ ശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത; പ്രധാനമന്ത്രി

“Manju”

 

ന്യൂഡല്‍ഹി : ശാന്തിഗിരിയിലെ സന്ന്യാസദീക്ഷ സ്ത്രീശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ഉന്നതമായ ആദര്‍ശങ്ങളുടെ സാക്ഷ്യമാണ് ഇത്ഒക്ടോബര്‍ 24 ന് നടക്കുന്ന 22 ബ്രഹ്മചാരിണിമാരുടെ സന്ന്യസ്ഥത്തിന് ആശംസകള്‍ നേര്‍ന്നാണ് പ്രധാനമന്ത്രി ശാന്തിഗിരി ആശ്രമത്തിന് സന്ദേശമയച്ചത്.   ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത  സ്ത്രീ സന്ന്യാസത്തിന്റെ ഉത്തമ മാതൃകയാണ്. പുതിയതായി സന്ന്യാസം സ്വീകരിക്കുന്ന 22 പെണ്‍കുട്ടികളും വിവിധ ജീവിത ചുറ്റുപാടുകളില്‍ നിന്നുള്ളവരും, വിദ്യാഭ്യാസത്തിലും ജാതി മത വര്‍ണ്ണ വര്‍ഗ്ഗങ്ങള്‍ക്കതീതമായുള്ള ഒരു കാര്യമാണ് ഇവരുടെ സന്ന്യാസമെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് നവജ്യോതി ശ്രീകരുണാകര ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്, ആശ്രമത്തിന്റെ അനുയായികൾ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ബോധം സമൂഹത്തില്‍ വളർത്തുന്നു. മതപരമായ അതിരുകൾ മറികടന്ന്, അനുകമ്പയുടെയും സാർവത്രിക സാഹോദര്യത്തിന്റെയും ആദർശങ്ങളെ ആശ്രമം പ്രോത്സാഹിപ്പിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു. സന്ന്യാസം സ്വീകരിക്കുന്ന ഓരോരുത്തര്‍ക്കും പ്രധാനമന്ത്രി പ്രത്യേകം ആശംസയറിയിച്ചു.

ഒക്ടോബര്‍ 24 ന് നടക്കുന്ന സന്ന്യാസ ദീക്ഷാ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ശാന്തിഗിരിയില്‍ നടന്നു വരുന്നത്. വിവിധ മതത്തിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങുകളില്‍ സംബന്ധിക്കാനെത്തും.

 

പ്രധാനമന്ത്രിയുടെ സന്ദേശം

 

Related Articles

Back to top button