പത്തനംതിട്ട : ജലനിരപ്പ് ഉയരുന്നതും, ഡാം തുറക്കുന്നതും ജനങ്ങളെ അറിയിക്കാന്‍ വെബ് പോര്‍ട്ടല്‍ സംവിധാനം ഒരുക്കി ദുരന്ത നിവാരണ വിഭാഗം . പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ തന്നെയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത് . വാട്ടര്‍ ലെവല്‍ എന്ന തലക്കെട്ടോടെയാണ് ജലനിരപ്പ്, ഡാം തുറക്കുന്നത് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത് . തലേ ദിവസത്തെ വിവരങ്ങള്‍ വരെ സൈറ്റില്‍ ലഭ്യമാകും . മഴക്കാലമായതോടെ ഇത്തരത്തില്‍ വിവരങ്ങള്‍ നല്കിയാല് പ്രളയ മുന്നൊരുക്കങ്ങള്‍ പോലും നടത്താനാകുമെന്നാണ് നിഗമനം.
മഴയുടെ വിവരങ്ങള്‍ , ജലനിരപ്പ് , അണക്കെട്ട് തുറക്കുന്ന് വിവരങ്ങള്‍ എന്നിവയും സൈറ്റില്‍ ലഭ്യമാക്കും . കക്കി–ആനത്തോട്, പമ്ബ, മണിയാര്‍, മൂഴിയാര്‍ എന്നീ ഡാമുകളിലെ ജലനിരപ്പ് അതത് ദിവസം സൈറ്റില്‍ നല്‍കും . ഓരോ ഡാമിലെയും ജലനിരപ്പ് നിശ്ചിത പരിധി കടക്കുന്നതോടെ വിവിധ അലര്‍ട്ടുകള്‍ വെബ് പേജില്‍ പ്രത്യക്ഷപ്പെടും. നദികളിലെ ജലനിരപ്പ് കഴിഞ്ഞ ഏഴ് ദിവസത്തെ ഉള്‍പ്പെടെയാണ് നല്‍കുന്നത് .
വാണിംഗ് ലെവല്‍ , ഡെയ്ഞ്ചര്‍ ലെവല്‍ , ഹിസ്റ്റോറിക്കല്‍ ഹൈ ഫ്ലഡ് ലെവല്‍ എന്നിങ്ങനെയാകും നദികളിലെ ജലനിരപ്പ് രേഖപ്പെടുത്തുക . 2018-ലെ പ്രളയത്തില്‍ ഏറ്റവുമധികം രൂക്ഷത അനുഭവിച്ച ജില്ലയാണ് പത്തനംതിട്ട. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നു വിട്ടതും പ്രളയത്തിനു ആക്കം കൂട്ടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.