KeralaLatest

ശാന്തിമഹിമ തട്ടസമര്‍പ്പണം നടത്തി

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തിലെ ശാന്തിമഹിമ പ്രവര്‍ത്തകരുടെ തട്ടസമര്‍പ്പണം ഇന്ന് ഉച്ചയ്ക്ക് 12 ന് നടന്നു. കുട്ടികള്‍ പ്രാര്‍ത്ഥനാലയത്തില്‍ വലം വച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷം ഗുരുവിന് തട്ട സമര്‍പ്പണം നടത്തി.

ഇന്ന് ശാന്തിഗിരി ആശ്രമത്തിന്റെ 35 ാം പ്രതിഷ്ഠാ വാര്‍ഷികമാണ്. വൈകിട്ട് സന്ന്യാസിമാരുടെ ദീപ പ്രദക്ഷിണം ഉണ്ടായിരിക്കും. 1989 ഫെബ്രുവരിയിലാണ് പോത്തന്‍കോട് ആശ്രമത്തില്‍ ഗുരു പ്രാര്‍ത്ഥനാലയത്തില്‍ പ്രതിഷ്ഠ സ്ഥാപനം നടത്തിയത്. പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും വൈകിട്ട് സന്ന്യാസി സംഘത്തിന്റെ ദീപപ്രദക്ഷിണവും പതിവ് ചടങ്ങുകള്‍ക്ക് പുറമേയുണ്ടാകും.

Related Articles

Back to top button