KeralaLatestThiruvananthapuram

ബഹുമുഖ പദ്ധതികളുമായി ബ്രഹ്മാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് ; പ്രാദേശിക കേന്ദ്രം നാളെ പ്രവർത്തനമാരംഭിക്കും

“Manju”

തിരുവനന്തപുരം: സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രഹ്മാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ തലസ്ഥാനത്തും . തിരുവനന്തപുരം പട്ടത്ത് പ്രവർത്തനമാരംഭിക്കുന്ന റീജിയണൽ ഓഫീസിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ഉദ്ഘാടന ചടങ്ങിന് വി.കെ. പ്രശാന്ത് എം. എൽ.എ അധ്യക്ഷത വഹിക്കും . വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ. എ യും ട്രസ്റ്റിന്റെ പത്തൊൻപാതാം വാർഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വിവിധ കർമ്മ പദ്ധിതികളുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും നിർവഹിക്കും. ബ്രഹ്മാനന്ദ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രഭാവതി മാതാജി ചടങ്ങിൽ മഹനീയ സാന്നിധ്യമാകും. ചടങ്ങിൽ വച്ച് ട്രസ്റ്റിന്റെ പുതിയ പ്രോജക്ടൂകളുടെ ചുമതല പാലമൂട്ടിൽ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ വിനുകുമാർ പി.വി ക്കു കൈമാറും . കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മണക്കാട് സുരേഷ്, ബി.ജെ.പി. വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റ് അഡ്വ. വി.ജി. ഗിരികുമാർ, വാർഡ് കൗൺസിലർ റീന, സ്റ്റേറ്റ് ബാങ്ക് തിരുവനന്തപുരം ശാഖ എ.ജി.എം ശശിധരൻ പിള്ള. എം., ഡയറക്ടർമാരായ സൈഫുദ്ദീൻ , ജെയിംസ് അഗസ്റ്റിൻ, ശിവരാമപിള്ള, നസറുദ്ദീൻ, അൻസാർ, ലക്ഷ്മി സാജു എന്നിവരും ചടങ്ങിൽ സംബന്ധിക്കും .

സാമൂഹ്യ ക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന ബ്രഹ്മാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികത്തോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇന്ന് തുടക്കമാകും. അഗതികൾ, വൃദ്ധർ, സ്ത്രീകൾ, കുട്ടികൾ, വികലാംഗർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, കാൻസർ രോഗികൾ, കിടപ്പുരോഗികൾ, മാനസീക വൈകല്യങ്ങൾ നേരിടുന്നവരുടെ പുനരധിവാസം തുടങ്ങി അവശതയനുഭവിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെയും ക്ഷേമ പ്രവർത്തനത്തിന് ഊന്നൽ നൽകി ബൃഹത്തും നൂതനവുമായ നിരവധി കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് ബ്രഹ്മാനന്ദ ട്രസ്റ്റ് ചെയർപ്പെഴ്സൺ പി.എം . തങ്കമണി അറിയിച്ചു.

Related Articles

Back to top button