Thiruvananthapuram

ഇനി ചര്‍ച്ച ഇല്ല..! അണികളെ നിരാശരാക്കി വെഞ്ഞാറമൂട്ടില്‍ സി പി എമ്മും സി പി ഐയും

“Manju”

കൃഷ്ണകുമാര്‍ സി

വെഞ്ഞാറമൂട്: അണികളെ നിരാശരാക്കി വെഞ്ഞാറമൂട്ടില്‍ സി പി എമ്മും സി പി ഐയും പരസ്പരം ഏറ്റുമുട്ടും. ജില്ലാ നേത്യത്വങ്ങളുടെ നിര്‍ദ്ദേശങ്ങളും അവഗണിച്ച് അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ 16 സിറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി പി എം പ്രചരണം ആറംഭിച്ചു സി പി ഐ 8 സീറ്റുകളിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇന്ന് മുഴുവന്‍ ഇരു പാര്‍ട്ടികളുടെയും ജില്ലാ നേത്യത്വങ്ങള്‍ സമവായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ഇതോടെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ നെല്ലനാട് പഞ്ചായത്തില്‍ ഇരു പാര്‍ട്ടികളും പരസ്പരം പോരടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസ്സ് പഞ്ചായത്തില്‍ ഭരണതുടര്‍ച്ച ഉറപ്പാക്കുമെന്നും കരുതപ്പെടുന്നു. ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയില്‍ എത്താത്തതില്‍ അണികളിലും നിരാശയും പ്രതിഷേധവും ഉയരാന്‍ കാരണമാകുന്നുണ്ട്.

Related Articles

Back to top button