InternationalLatest

പുതിയ മാസ്ക്കുമായി ശാസ്ത്രലോകം

“Manju”

ശ്രീജ.എസ്

ഒരു മണിക്കൂര്‍ നേരം സൂര്യപ്രകാശം പതിച്ചാല്‍ 99.9999 ശതമാനം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ കഴിയുന്ന കോട്ടണ്‍ ഫെയ്സ് മാസ്ക് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തെന്ന് എ.സി‌.എസ് അപ്ലൈഡ് മെറ്റീരിയല്‍സ് ആന്‍ഡ് ഇന്റര്‍ഫേസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പുതുതായി കണ്ടെത്തിയിരിക്കുന്ന ഈ മാസ്ക് കുറഞ്ഞത് പത്ത് തവണയെങ്കിലും കഴുകി ഉപയോഗിക്കാമെന്നും ഒരാഴ്ചയോളം സൂഷ്മ ജീവികള്‍ക്കെതിരായ പ്രതിരോധം നിലനില്‍ക്കുമെന്നും ഗവേഷകര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് .

തുണി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മാസ്കിന് നാനോ സ്കെയില്‍ എയറോസോള്‍ കണങ്ങളെ ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയും. ഇതിലൂടെ ചുമ ഉള്‍പ്പെടെയുള്ളവയിലൂടെ രോഗാണുക്കള്‍ പകരുന്നത് തടയുമെന്നും പഠനത്തില്‍ പറയുന്നു.

Related Articles

Check Also
Close
Back to top button