Latest

യുവതിയോട് അപമര്യാദയായി പെരുമാറി ; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടർ വാഹന വകുപ്പ്

“Manju”

എറണാകുളം : സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി . യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെതുടർന്നാണ് സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് താല്ക്കാലികമായി റദ്ദാക്കിയത്. വൈക്കം സ്വദേശി ജിഷ്ണു രാജിന്റെ ലൈസൻസാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം റദ്ദാക്കിയത്. ഒമ്പത് ദിവസത്തേക്കാണ് റദ്ദാക്കൽ. ഇയാൾക്കെതിരെ വൈക്കം ഇടക്കൊച്ചി റൂട്ടിൽ ഓടുന്ന ബസിലെ യാത്രക്കാരിയാണ് പരാതി നൽകിയത്.

ഈ ബസിൽ സ്ഥിരമായി യാത്രചെയ്യുന്ന വ്യക്തിയാണ് പരാതിക്കാരി. ഇറങ്ങേണ്ട് സ്റ്റോപ്പ് ഏതാണെന്ന് മുമ്പ് തന്നെ ഇവർ ഡ്രൈവറോട് പറഞ്ഞിരുന്നു. എന്നാൽ നിർത്താമെന്ന് മറുപടി പറഞ്ഞ ഡ്രൈവർ യുവതി ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ട് എടുത്തു.

അടുത്ത ദിവസം ഇതെ ബസിൽ കയറിയ യുവതി സംഭവത്തെ പറ്റി ഡ്രെെവറോട് തിരിക്കുകയാണ് ഉണ്ടായത്.എന്നാൽ ഡ്രൈവർ അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി മോട്ടർ വാഹന വകുപ്പിന് പരാതി നൽകിയത്.

പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി ന്യായമാണെന്ന് തെളിയുകയായിരുന്നു. തുടർന്നാണ് ഡ്രൈവർ ജിഷ്ണുവിന്റെ ലൈസൻസ് മോട്ടർ വാഹന വകുപ്പ് റദ്ദാക്കിയത്.

Related Articles

Back to top button