InternationalLatest

വിദേശത്ത് പഠിച്ചവരില്‍ 90 % പേരും ഇന്ത്യയിലെ യോഗ്യതാപരീക്ഷയില്‍ പരാജയപ്പെടുന്നു

“Manju”

ബെല്‍ഗാവി: യുക്രൈന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളില്‍ 90 ശതമാനം പേരും ഇന്ത്യയിലെ യോഗ്യതാപരീക്ഷയില്‍ പരാജയപ്പെടാറുണ്ടെന്ന് കേന്ദ്ര പാര്‍ലമെന്റ്കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിറഷ്യയുക്രൈന്‍ യുദ്ധത്തില്‍ പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടയിലാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശം.

വിദേശത്ത് എംബിബിഎസ് പഠിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഡോക്ടര്‍മാരായി ജോലിചെയ്യാന്‍ വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് പരീക്ഷ (എഫ്‌എംജിഇ) പാസാകണമെന്നത് നിര്‍ബന്ധമാണ്. ഈ യോഗ്യതാ പരീക്ഷയെ കുറിച്ചാണ് മന്ത്രി സൂചിപ്പിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് കുട്ടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നുവെന്നതിനെകുറിച്ച്‌ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനും സുരക്ഷിതമായി തിരിച്ചെത്തിക്കാനുമായി എംബസിയില്‍ ഇന്ത്യ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് ശേഷം യുക്രൈനിലെ ആക്രമണത്തില്‍ ഇന്ത്യാക്കാരേയും ലക്ഷ്യമിടുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളേക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം വീഡിയോകള്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടില്ലെന്ന് മന്ത്രി മറുപടി നല്‍കി. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് വെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിടുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഉക്രെയ്ന്‍ സര്‍ക്കാരുമായും റഷ്യയുമായും ദിവസേന ബന്ധപ്പെടുന്നുണ്ട്. ഉടന്‍ തന്നെ എല്ലാ വിദ്യാര്‍ത്ഥികളെയും തിരികെ കൊണ്ടുവരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Related Articles

Back to top button