India

കോവിഡ് : സൗമിത്ര ചാറ്റർജിയുടെ നില ഗുരുതരം

“Manju”

കൊൽക്കത്ത • ബംഗാൾ സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി അതീവ ഗുരുതരനിലയിൽ. വൈകിട്ട് 4.30ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

‘ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. അദ്ദേഹത്തെ സുഖപ്പെടുത്താൻ 40 ദിവസത്തെ പോരാട്ടം മതിയാവില്ല. അത്ഭുതം സംഭവിക്കണം.’ – സൗമിത്ര ചാറ്റർജിയെ ചികിത്സിക്കുന്ന ഡോക്ടറെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.

കോവിഡ് ബാധയെ തുടർന്ന് ഒക്ടോബർ ആറിനാണ് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. വൈകാതെ അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.

Related Articles

Back to top button