Thiruvananthapuram

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

“Manju”

തിരുവനന്തപുരം: ചാക്ക ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 100 കിലോയിലധികം കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. 46 പാക്കറ്റുകളിലായാണ് നൂറ് കിലോയോളം കഞ്ചാവ് സൂക്ഷിച്ചത്.

രാവിലെ പൂജപ്പുരയിൽ നിന്ന് 11 കിലോ കഞ്ചാവുമായി ശ്രീറാം എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പോലീസ് കണ്ടെത്തുന്നത്.

സംഭവ സ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ് ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് വിൽപ്പന നടത്താനായിരുന്നു ശ്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഞ്ചാവ് കൊണ്ടുവന്ന വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം നഗരത്തിൽ 125 കിലോയോളം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

Related Articles

Back to top button