KeralaLatestThiruvananthapuram

കെ. സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചവരെ ഒറ്റപ്പെടുത്തണം

“Manju”

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. മകളെ അധിക്ഷേപിച്ച്‌ കെ.സുരേന്ദ്രനെ ആക്രമിക്കാന്‍ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണമെന്ന് മാധ്യമപ്രവര്‍ത്തകനായ അയ്യപ്പദാസ് അരവിന്ദാക്ഷന്‍ വ്യക്തമാക്കുന്നു. ഇന്ന് കെ സുരേന്ദ്രനുണ്ടായ അനുഭവം നാളെ മറ്റാര്‍ക്ക് വേണമെങ്കിലും വരാമെന്ന് അയ്യപ്പദാസ് കുറിക്കുന്നു.

പോസ്റ്റ് ഇങ്ങനെ: ‘വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വഴികള്‍ ഒരുപാടുണ്ട്. അത് കുഞ്ഞുങ്ങളെ തകര്‍ത്തിട്ടല്ല. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നുതന്നെയാണ്. പക്ഷെ പെണ്‍കുഞ്ഞ് ഇക്കാലത്ത് (എന്നും) ഒരുപടി മേലെ ചേര്‍ത്ത് പിടിക്കപ്പെടേണ്ടവളാണ്. അതുകൊണ്ടു തന്നെ മകളെ അധിക്ഷേപിച്ച്‌ കെ.സുരേന്ദ്രനെ ആക്രമിക്കാന്‍ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണം. ഇന്ന് സുരേന്ദ്രന്‍, നാളെ ആരുമാകാം. മുമ്പ് ഉണ്ടായിട്ടുമുണ്ട്. ആ ഭാഷ ഉപയോഗിക്കുന്നവരെ എന്തിനാണ് നമുക്ക് സുഹൃത്തായി? എന്റെ ലിസ്റ്റില്‍ അത്തരക്കാരുണ്ടാവില്ല. പുറത്തിരുന്ന് ചെയ്യുമായിരിക്കും. വിഷയമല്ല.അപ്പോ, ഈ ഫോട്ടോയാണ് എന്റെ മറുപടി

Related Articles

Back to top button