IndiaKeralaLatest

വികസന പിന്തുണ തേടി ശ്രീധരന്‍ സാറിനെ വിളിച്ചു ‘ ഷാഫി പറമ്ബില്‍

“Manju”

പാഷൻ പൊതു പ്രവർത്തനം', ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പിൽ | shafi  parambil response on e sreedharan allegations
പാലക്കാട് : പാലക്കാടിന്റെ വികസനത്തിന് പിന്തുണ തേടി മെട്രോമാന്‍ ഇ ശ്രീധരനെ വിളിച്ചതായി ഷാഫി പറമ്ബില്‍ . ‘ ഫലം ഏതാണ്ട് ഉറപ്പായ സമയത്ത് മല്‍സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ബിജെപിയുടെ ശ്രീധരന്‍ സാറിനെയും വിളിച്ചു. അവരുടെ പിന്തുണയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിനു അതീതമായി നില്‍ക്കാമെന്ന് അവരും ഉറപ്പുനല്‍കിയിട്ടുണ്ട്. ‘ ഷാഫി പറഞ്ഞു.
പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയുന്നു. നന്ദി വാക്കുകളില്‍ ഒതുങ്ങില്ല. പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കും. മാദ്ധ്യമ സുഹൃത്തുക്കളും മറ്റുമായി പ്രതികൂലമാണെന്ന് പറഞ്ഞെങ്കിലും സ്ഥിതി മെല്ലെ മെല്ലെ മാറിമറിയുകയായിരുന്നുവെന്നും ഷാഫി പറഞ്ഞു . 3840 വോട്ടിനാണ് ഷാഫിയുടെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനാണ് രണ്ടാം സ്ഥാനത്ത്. തനിക്ക് ഇത് വെറും മൂവായിരമല്ല മുപ്പതിനായിരമാണെന്നാണ് ഷാഫി മാദ്ധ്യമങ്ങളോട് പറഞ്ഞത് . പാലക്കാട് കടുത്ത മത്സരമാണ് ഇക്കുറി നടന്നത്

Related Articles

Back to top button