KeralaLatestThrissur

ചാലക്കുടി വടക്കേ ബസ് സ്റ്റാൻഡ് തുറന്നു

“Manju”

ചാലക്കുടി വടക്കേ ബസ് സ്റ്റാൻഡ് യാത്രക്കാർക്ക് തുറന്നുകൊടുത്തു. ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം ബി ഡി ദേവസ്സി എം എൽ എ നിർവഹിച്ചു. നിലവിൽ ഒരേ സമയം 10 ബസുകൾക്ക് സർവീസ് നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും.കൊരട്ടി, അങ്കമാലി ഭാഗത്തേക്കുള്ള ബസ് സർവീസുകൾ വടക്കേ ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്നത്. കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം പൂർത്തിയാക്കുന്നത്തോടെ ബസ് സ്റ്റാൻഡ് കൂടുതൽ സജ്ജമാകും.

വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറമ്പിൽ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം ശ്രീധരൻ, ഗീത ടീച്ചർ, അഡ്വ. യു.വി.മാർട്ടിൻ, ബിജി സദാനന്ദൻ, വാർഡ് കൗൺസിലർ വി.സി. ഗണേശൻ, മുൻ ചെയർപേഴ്സൺ ഉഷ പരമേശ്വരൻ തുടങ്ങിയവർ
പങ്കെടുത്തു.

Related Articles

Back to top button