KeralaLatest

കൊറോണ ഇല്ലാത്തയാളെ ചികിത്സിച്ചു;  രോഗികൾക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം

“Manju”

പത്തനംതിട്ട : രോഗബാധ ഇല്ലാത്തയാളെ രണ്ട് ദിവസം കൊറോണ കെയർ സെന്ററിൽ ചികിത്സിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13 ാം വാർഡിൽ താമസിക്കുന്ന രാജുവാണ് പരാതി നൽകിയത്. ഈ മാസം 16 ന് ഇലവുംതിട്ടയിലെ കൊറോണ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രാജുവിനെ ഇന്നലെ വൈകീട്ടോടെയാണ് വിട്ടയച്ചത്.

തൊഴിലുറപ്പ് തൊഴിലാളിയായ രാജു കഴിഞ്ഞ രണ്ട് ദിവസമായി കൊറോണ പോസിറ്റീവായ ആളുകളുടെ കൂടെ കഴിയുകയായിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം പരിശോധനം ഫലം തെറ്റാണെന്ന് പറഞ്ഞ് ഇയാളെ വീട്ടിലേയ്ക്ക് തിരികെ അയച്ചു. ആർടിപിസിആർ പരിശോധനാ ഫലത്തിന്റെ വിലയിരുത്തലിൽ സംഭവിച്ച പിഴവാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത് എന്നാണ് ആശാ പ്രവർത്തകരുടെ വിശദീകരിണം. ഇയാളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാൽ ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുന്നത്. നേരത്തെ സമാനമായ രീതിയിൽ മൂന്ന് പേരെ കൂടി തെറ്റായ ഫലത്തിന്റെ പേരിൽ ക്വാറന്റൈനിൽ ആക്കിയിരുന്നു.

Related Articles

Back to top button