IndiaLatest

വിഹാന്‍.എഐ: പുതിയ നീക്കങ്ങളുമായി എയര്‍ ഇന്ത്യ

“Manju”

ടാറ്റയുടെ ചിറകിലേറി പുതിയ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യ. കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചത്. ബിസിനസ് രംഗത്തെ ഭീമന്മാരായ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങള്‍ക്കാണ് എയര്‍ലൈന്‍ മേഖല സാക്ഷ്യം വഹിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആഭ്യന്തര വ്യോമ ഗതാഗത വിപണിയുടെ 30 ശതമാനവും എയര്‍ ഇന്ത്യയുടേതാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ മുന്നോടിയായി വിഹാന്‍.എഐ എന്ന പദ്ധതിക്ക് എയര്‍ ഇന്ത്യ രൂപം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം ക്രമമായി ഉയര്‍ത്താനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ജീവനക്കാരുടെ അഭിപ്രായം കൂടി തേടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍, 70 നാരോ ബോഡി വിമാനങ്ങളും 43 വൈഡ് ബോഡി വിമാനങ്ങളുമാണ് എയര്‍ ഇന്ത്യയ്ക്ക് ഉള്ളത്. ഇവയില്‍ 54 നാരോ ബോഡി വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബാക്കിയുള്ള 16 നാരോ ബോഡി വിമാനങ്ങള്‍ അടുത്ത വര്‍ഷമാണ് സര്‍വീസ് ആരംഭിക്കുക.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് രംഗത്ത് 8.4 ശതമാനം വിപണി വിഹിതമാണ് എയര്‍ ഇന്ത്യയ്ക്ക് ഉള്ളത്. വിപണി വിഹിതത്തിന്റെ തോത് വരും വര്‍ഷങ്ങളില്‍ ഉയര്‍ത്താനാണ് എയര്‍ ഇന്ത്യ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.

Related Articles

Back to top button