IndiaLatest

ഒറ്റ ചെറുനാരങ്ങ ലേലം ചെയ്തത് 35,000 രൂപയ്ക്ക്

“Manju”

തമിഴ്‌നാട്: തമിഴ്നാട്ടിലെ ശിവഗിരിയില്‍ ഒരു ചെറുനാരങ്ങ 35000 രൂപയ്ക്ക് ലേലത്തിനെടുത്ത് യുവാവ്. ശിവഗിരി വില്ലേജിലെ പഴപൂസിയന്‍ ക്ഷേത്രത്തിലാണ് ലേലം നടന്നത്. ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി ലേലം പിടിച്ചത് ഇറോഡ് സ്വദേശിയാണ്. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പഴങ്ങളും ചെറുനാരങ്ങകളും ഭഗവാന് നേദിക്കുന്ന പതിവ് ക്ഷേത്രത്തിലുണ്ട്.

ഇവ പിന്നീട് ഭക്തര്‍ക്ക് ലേലം ചെയ്യും. ഇത്തരത്തില്‍ നേദിച്ച ചെറുനാരങ്ങയാണ് 35000 രൂപ നല്‍കി ഭക്തന്‍ ലേലത്തില്‍ സ്വന്തമാക്കിയത്. ആകെ 15 പേരാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചതും ഇതേ ചെറുനാരങ്ങയ്ക്കാണ്.ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കി ചെറുനാരങ്ങ സ്വന്തമാക്കുന്നവര്‍ക്ക് വര്‍ഷങ്ങളോളം സമൃദ്ധിയും ആരോഗ്യവും ലഭിക്കുമെന്ന് വിശ്വാസമുണ്ട്.

 

Related Articles

Back to top button