IndiaLatest

അവകാശവാദവുമായി എന്‍ജിനീയര്‍

“Manju”

ബെന്‍ഗ്ലൂര്‍: വിമാനത്താവളത്തില്‍നിന്ന് നഷ്ടമായ ലഗേജ് എയര്‍ലൈന്‍ കംപനിയുടെ വെബ്സൈറ്റ് ‘ഹാക്’ ചെയ്ത് കണ്ടെത്തിയെന്ന അവകാശവാദവുമായി യുവ എന്‍ജിനീയര്‍ രംഗത്ത് .ബെന്‍ഗ്ലൂറില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നന്ദന്‍കുമാറാണ് തന്റെ ലഗേജ് വീണ്ടെടുക്കാനായി ഇന്‍ഡിഗോ വിമാന കംപനിയുടെ വെബ്സൈറ്റ് ഹാക് ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.

ഇന്‍ഡിഗോ അധികൃതര്‍ തന്റെ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതോടെയാണ് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കേണ്ടി വന്നതെന്നും ഒടുവില്‍ മറ്റൊരു യാത്രക്കാരനില്‍നിന്ന് തന്റെ ലഗേജ് കണ്ടെത്തിയെന്നുമാണ് നന്ദന്‍കുമാറിന്റെ അവകാശവാദം. ബെന്‍ഗ്ലൂറില്‍ വിമാനം ഇറങ്ങിയത് മുതല്‍ ലഗേജ് കണ്ടെത്തുന്നത് വരെയുള്ള സംഭവങ്ങളെല്ലാം ഇയാള്‍ ട്വിറ്ററിലൂടെ വിശദീകരിച്ചിട്ടുമുണ്ട്.

Related Articles

Back to top button