IndiaLatest

മുബശ്ശിര്‍ ബിജെപിയില്‍ ചേര്‍ന്നു

“Manju”

ജമ്മു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബശ്ശിര്‍ ആസാദ് ബി ജെ പിയില്‍ ചേര്‍ന്നു.’പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താഴേതട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചതായി’ പാര്‍ടിയില്‍ ചേര്‍ന്നശേഷം മുബശ്ശിര്‍ പ്രതികരിച്ചു.

ഗുലാം നബി ആസാദിന്റെ ഇളയ സഹോദരന്‍ ലിയാഖത് അലിയുടെ മകനാണ് മുബശ്ശിര്‍ ആസാദ്. തന്റെ അമ്മാവനോട് കോണ്‍ഗ്രസ് നേതൃത്വം ‘അനാദരവ് കാണിക്കുന്നു’ എന്നും ഇത് തന്നെ വേദനിപ്പിക്കുകയും പാര്‍ടിയില്‍ നിന്നും വേര്‍പിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നും മുബശ്ശിര്‍ പ്രതികരിച്ചു. എന്നാല്‍ ബിജെപിയില്‍ ചേരാനുള്ള പദ്ധതിയെ കുറിച്ച്‌ അമ്മാവനുമായി ചര്‍ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Articles

Back to top button