LatestThrissur

സിപിഎം നേതാവ് കെ.വി.പീതാംബരന് അന്ത്യാഞ്ജലി

“Manju”

തൃപ്രയാർ ∙ സിപിഎം നേതാവ് കെ.വി.പീതാംബരന് അന്ത്യാഞ്ജലി. ഇന്നലെ മൃതദേഹം സിപിഎം നാട്ടിക ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മന്ത്രിമാരായ എ.സി.മൊയ്തീൻ, എ. സി രവീന്ദ്രനാഥ് , വി.എസ്. സുനിൽകുമാർ, ചീഫ് വിപ് കെ.രാജൻ, ടി.എൻ.പ്രതാപൻ എം.പി, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോൺ, എൻ.ആർ. ബാലൻ,

ജില്ലാ സെക്രട്ടറി, എം.എം. വർഗീസ്, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ, സിപിഎം എസ്.ശർമ, എംൽഎമാരായ കെ.വി.അബ്ദുൾഖാദർ, ഗീതാഗോപി ,കെ.യു.അരുണൻ, ഇ.ടി.ടൈസൺ, ‍മുരളിപെരുനെല്ലി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപറേഷൻ മേയർ അജിതാ വിജയൻ, ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ, ഡോ.സി.രാവുണ്ണി, സിപിഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ്, ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ എന്നിവർ ആദരാഞ്ജലികളർപ്പിച്ചു. 3 മണിയോടെ നാട്ടികയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. വൈകിട്ടു നാട്ടിക സഹകരണബാങ്ക് ഹാളിൽ അനുശോചനയോഗം നടത്തി. തൃശൂർ അമല ആശുപത്രിയില്‍ ചികത്സയിലായിരുന്ന കെ.വി.പീതാംബരൻ ശനിയാഴ്ച രാത്രി 11.30 നാണ് അന്തരിച്ചത് .

Related Articles

Back to top button