KeralaLatest

സംഗീതജ്ഞന്‍ ലെസ്ലി പീറ്റര്‍ നിര്യാതനായി

“Manju”

ഷൊര്‍ണൂര്‍: പ്രസിദ്ധ സംഗീതജ്ഞന്‍ ഷൊര്‍ണൂര്‍ പീറ്റേഴ്സ് വീട്ടില്‍ ലെസ്ലി പീറ്റര്‍ (81) നിര്യാതനായി. വയലിനിസ്റ്റും സംഗീതാധ്യാപകനുമായിരുന്നു. സ്റ്റീഫന്‍ ദേവസി, വയലിനിസ്റ്റ് മനോജ് ജോര്‍ജ് തുടങ്ങി കലാരംഗത്തെ നിരവധി പ്രമുഖരുടെ ഗുരുവാണ്.

യേശുദാസ്, കമുകറ പുരുഷോത്തമന്‍, പി. ലീല, സി.. ആന്റോ, എസ്. ജാനകി, എം.എസ്. ബാബുരാജ്, പി. സുശീല, എം.കെ. അര്‍ജുനന്‍, ജി. ദേവരാജന്‍ തുടങ്ങി പഴയ തലമുറയിലെയും ഉണ്ണി മേനോന്‍ അടക്കമുള്ള പുതുതലമുറയിലെയും നിരവധി സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ണൂര്‍ ചൊവ്വയില്‍ ബെഞ്ചമിന്‍ പീറ്റര്‍ എവന്‍ഗ്ലീന്‍ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം പതിമൂന്നാം വയസില്‍ സംഗീത മേഖലയിലെത്തി. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു.

ഭാര്യ: ആനി (ഡോളി). മക്കള്‍: ലാനി, ലീന, ലിന്‍സി. മരുമക്കള്‍: അനില്‍രാജ് (സതേണ്‍ റെയില്‍വേ), ഹാന്‍സ് സജിത്, ജസ്റ്റിന്‍ സജിത്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഷൊര്‍ണൂര്‍ സി.എസ്.ഐ സെന്റ് പോള്‍സ് പ്രോ കത്തീഡ്രല്‍ സെമിത്തേരിയില്‍.

 

Related Articles

Back to top button