IndiaLatest

കൊവിഡ് വാക്സിന്‍ വിതരണത്തിന് പുതിയ ആപ്പുമായി കേന്ദ്ര സർക്കാർ

“Manju”

ശ്രീജ.എസ്

കൊവിഡ് വാക്സിന്‍ സംഭരിക്കാനും വിതരണം ചെയ്യാനുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വാക്സിന്‍ സംഭരണം, വിതരണം, ആളുകളിലേക്ക് എത്തിക്കുന്നത് മുതല്‍ സൂക്ഷിച്ചുവയ്ക്കുന്നത് വരെയുള്ള വിവരങ്ങള്‍ ഈ ആപ്ലിക്കേഷന്‍ വഴിയാകും ഏകോപിപ്പിക്കുക. വാക്സിന്‍ ആദ്യം നല്‍കുന്നവര്‍ക്ക് ഇത് വഴി നോട്ടിഫിക്കേഷന്‍ നല്‍കാനും സംവിധാനമുണ്ട്. കൊവിന്‍ എന്നാകും ഈ ആപ്ലിക്കേഷന്‍റെ പേര്.

വാക്‌സിന്‍ നല്‍കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് പോരാളികള്‍, 50 വയ‌സിനു മുകളില്‍ പ്രായമുള്ളവര്‍, രോഗാവസ്‌ഥയുള്ളവര്‍ തുടങ്ങിയ നാല് മുന്‍ഗണനാ ഗ്രൂപ്പുകളുടെ ഡേറ്റ ആപ്പ്ളിക്കേഷനില്‍ ഉണ്ടായിരിക്കും. ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്‌മാന്‍ ഭാരത് തുടങ്ങിയ ഏജന്‍സികളില്‍ നിന്നും സംസ്‌ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമുള്ള ഡേറ്റകള്‍ ശേഖരിക്കുന്നതിനും ആപ്പ് സഹായിക്കും

Related Articles

Back to top button