Latest

മകളെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ക്ക് വധശിക്ഷ

“Manju”

റാഞ്ചി: ഇതര ജാതിക്കാരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തിയ മാതാപിതാക്കളടക്കം നാലു പേര്‍ക്ക് വധശിക്ഷ. ഝാര്‍ഖണ്ഡിലെ ജില്ലാ കോടതിയാണ് വധശിക്ഷ വിധിച്ചത്. 2018 ആഗസ്റ്റ് 25ന് ചന്ദ്വാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദന്‍ഗുഡിയിലായിരുന്നു മനസാക്ഷിയെ നടുക്കുന്ന സംഭവം. ഇതര ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പറഞ്ഞതിന്റെ പേരിലാണ് സോണി കുമാരി എന്ന പെണ്‍കുട്ടിയെ മാതാപിതാക്കളും അമ്മാവനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

കഴുത്ത് ഞെരിച്ചാണ് മാതാപിതാക്കള്‍ സ്വന്തം മകളെ കൊന്നത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ ഇവര്‍ സോണിയുടെ മൃതദേഹം കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു . അതെ സമയം പൊലീസ് സ്ഥലത്തെത്തിയതോടെ ഇവര്‍ പിടിയിലായി .

Related Articles

Back to top button