IndiaLatest

രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് 80 കോടി കടന്നു

“Manju”

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് 80 കോടി കടന്നു.കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ രണ്ടര കോടി വാക്‌സിന്‍ നല്‍കി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ലോകചരിത്രത്തിലെ സുവര്‍ണ അധ്യായമാണെന്ന് മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ഇന്ത്യ ആദ്യ 10 ഡോസ് വാക്‌സിന്‍ 85 ദിവസം കൊണ്ടാണ് വിതരണം ചെയ്തത്. എന്നാല്‍ 10ല്‍ നിന്ന് 20 കോടിയിലെത്താന്‍ 45 ദിവസങ്ങള്‍ എടുത്തു.അടുത്ത 10 കോടി 29 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. 30ല്‍ നിന്ന് 40 കോടിയിലെത്താന്‍ 24 ദിവസമെടുത്തു. അടുത്ത 20 ദിനങ്ങള്‍ കൊണ്ട് 50 കോടിയിലെത്തി. 60 കോടി തികയ്‌ക്കാന്‍ 19 ദിനങ്ങളും, അവിടെ നിന്ന് 13 ദിവസം കൊണ്ട് 70 കോടിയും പൂര്‍ത്തിയാക്കി

Related Articles

Back to top button