KeralaLatest

വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം

“Manju”

ജ്യോതിനാഥ് കെ പി

ആനാട് വൈദ്യുതി ചാർജ് വർധനവിനെതിരെ മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനാട് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം രഘുനാഥൻ നായർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കല്ലിയോട് ഭുവനേന്ദ്രൻ, വേങ്കവിള രാജശേഖരൻ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ മൂഴി സുനിൽ,പത്മിനി അമ്മ വേണുഗോപാലൻ,കുളപ്പള്ളി അജി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button