InternationalLatest

12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി

“Manju”

യുഎഇ : 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചു.ഫൈസര്‍ ബയോടെക്, സിനോഫാം വാക്‌സിനുകളാണ് നല്‍കുന്നത്.രാജ്യത്തുടനീളമുള്ള 60 കൊവിഡ് സേവന കേന്ദ്രങ്ങളിലൂടെയാണ് വാക്‌സിന്‍ വിതരണം. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിനും 16 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിനുമാണ് നല്‍കുന്നത്.

അതേസമയം ,യുഎഇയില്‍ 2,41,630 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 48 ദശലക്ഷം ആയതായി അധികൃതര്‍ പറഞ്ഞു. രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ് ശക്തമായി നടന്നുവരുന്നതായും അറിയിച്ചു. എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Related Articles

Back to top button