LatestThiruvananthapuram

ശുചിത്വ സന്ദേശ റാലി

“Manju”

മാണിക്കൽ . സ്വച്ച് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സ്വച്ച് അമൃത് മഹോത്സവത്തിന് മാണിക്കൽ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചുകൊണ്ട് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. ശാന്തിഗിരി ടേക്ക് എ ബ്രേക്കിൽ നിന്ന് ആരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് മെമ്പർ കെ ഷീലാ കുമാരി ഉദ്ഘാടനം നിർവഹിച്ചു.

മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ലേഖ കുമാരി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ കെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹീറത്ത് ബീവി ആർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ എം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജീവ് കുമാർ മെമ്പർമാരായ ബിന്ദു എസ് സുനിത എസ് ഗീതാകുമാരി സി മാണിക്കൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സുഹാസ് ലാൽ എന്നിവർ നേതൃത്വം നൽകിയ ജാഥയിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് എൻഎസ്എസ് യൂണിറ്റ് ശാന്തിഗിരി വിദ്യാഭവൻ വിദ്യാർത്ഥികൾ ആശാവർക്കർമാർ അംഗൻവാടി ടീച്ചേഴ്സ്, ഹരിത കർമ്മ സേന, കുടുംബശ്രീ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്വച്ച് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി മാണിക്കൽ ഗ്രാമ പ്രദേശത്തെ മാലിന്യ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജതമാക്കുന്നതിനും പൊതുജനങ്ങളിൽ ഉറവിട മാലിന്യ സംസ്കരണത്തെ സംബന്ധിച്ച് ബോധവൽക്കരണം ഉണ്ടാക്കുന്നതിനും ആണ് സ്വച്ച് അമൃത് മഹോത്സവം സംഘടിപ്പിക്കുന്നത്

Related Articles

Back to top button