IndiaLatest

എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

“Manju”

കണ്ണൂര്‍: എട്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്മഹത്യ ചെയ്തത്. എട്ടു വയസുള്ള മകള്‍ മാളൂട്ടി എന്ന അഭിനന്ദനയെ ശുചിമുറിക്കുള്ളിലെ ടാപ്പില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. ശുചിമുറിക്കുള്ളില്‍ തന്നെയാണ് സജിതയും തൂങ്ങി മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.
മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് മനോജിനെ വിളിച്ചു വരുത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. കുടിയാന്മല പൊലീസ് സ്ഥലത്തെത്തി. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന സജിതയുടെ ആത്മഹത്യാക്കുറിപ്പ് കിടപ്പുമുറിയില്‍ നിന്ന് പൊലീസിന് ലഭിച്ചു.

Related Articles

Back to top button