IndiaKeralaLatestThiruvananthapuram

രാജ്യത്ത് കോവിഡ് മുക്തി നിരക്കില്‍ വന്‍ വര്‍ദ്ധനവ് ​

“Manju”

സിന്ധുമോള്‍ ആര്‍

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് രാജ്യം. എന്നാല്‍ രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമതെത്തിയെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം, രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 37,80,107 ആയി ഉയര്‍ന്നിരിക്കുകയാണ്. കൊവിഡ് മുക്തിയില്‍ ആഗോളതലത്തില്‍ ഒന്നാമതാണ് രാജ്യം ഇപ്പോള്‍. രണ്ടാമതുള്ള ബ്രസീലില്‍ 37,23,206 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത യുഎസില്‍ രോഗമുക്തി നേടിയവരുടെ എണ്ണമാകട്ടെ 24,51,406 ആണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 78 ശതമാനമായിരിക്കുകയാണ്. 24 മണിക്കൂറിനിടെ 77,512 പേര്‍ക്കാണ് അസുഖം ഭേദമായത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നതിനോടൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 92,071 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 48,46,428 ആയി ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button