KeralaLatest

സംസ്ഥാനത്ത് ഇന്നു മുതൽ ശക്തമായ മഴ

“Manju”

തിരുവനന്തപുരം • സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട് പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങി. ഇതു തമിഴ്നാട് തീരം കടന്ന് കേരളത്തിലേക്കും തുടർന്ന് അറബിക്കടലിലേക്കും എത്തുമെന്നാണു സൂചനയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ. സന്തോഷ് പറഞ്ഞു.

തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ മഴ കുറയും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ബുറേവി (Burevi) എന്ന പേരിലാകും അറിയപ്പെടുക. മാലദ്വീപാണ് പേരു നിർദേശിച്ചത്. ഓഖി ചുഴലിക്കാറ്റിനു സമാനമായി തെക്കൻ കേരളത്തിനടുത്തു കൂടി സഞ്ചരിച്ചാൽ അപകടസാധ്യത കൂടുതലാണ്

Related Articles

Back to top button