KeralaLatest

‘പൊറോട്ട-ബീഫ് കോംബോ അപകടകാരി’; ഡോ. വി.പി ഗംഗാധരന്‍

“Manju”

പൊറോട്ട-ബീഫ് കോംബോ ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി ഗംഗാധരൻ.വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ലെന്നും എന്നാല്‍ സ്ഥിരം കഴിക്കുന്നത് അപകടമാണെന്നും അ‍ദ്ദേഹം പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഗാധരൻ ഇക്കാര്യം പറഞ്ഞത്.കോളേ‍ജ് പഠനകാലത്ത് പൊറോട്ടയും ബീഫയും കഴിക്കുമായിരുന്നു എന്നാല്‍ ഇപ്പോള്‍ കഴിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാശ്ചാത്യര്‍ പൊറോട്ടയും ബീഫും കഴിക്കാറുണ്ടെങ്കിലും അതിനൊപ്പം അവര്‍ സാലഡും കഴിക്കാറുണ്ട്. കൂടാതെ ഭക്ഷണത്തില്‍ ധാരാളം പച്ചക്കറിയും പഴങ്ങളും ഉള്‍പ്പെടുത്തുന്നു.നമ്മുടെ അവിയലിലും തോരനിലും ധാരാളം പച്ചക്കറികളും മഞ്ഞളും കറിവേപ്പിലയുമൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ ഇതെല്ലാം കഴിക്കാറുണ്ടെന്നും വി.പി ഗംഗാധരൻ പറഞ്ഞു.മലയാളിയുടെ ഭക്ഷണ ശീലമാണ് അവരെ രോഗികളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. . ഭക്ഷണത്തില്‍ അമ്ബത് ശതമാനം പച്ചക്കറികളും പഴവും 25 ശതമാനം ധാന്യവും 25 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കണമെന്ന് അദ്ദേഹം വിശ‍ദീകരിച്ചു. നല്ല ഭക്ഷണശീലത്തോടൊപ്പം പതിവായി വ്യായാമം കൂടി ചെയ്യണമെന്നും ഡോ.ഗംഗാധരൻ പറഞ്ഞു.
ക്യാൻസര്‍ വിചാരിക്കുന്നത്ര അപകടകരിയല്ല. അമ്ബത് ശതമാനം ക്യാൻസറുകളും ചികിത്സിച്ച്‌ ഭേദമാക്കാനാകുന്നതാണ്.പുരുഷന്മാരില്‍ കണ്ടുവരുന്ന ക്യാൻസറില്‍ കൂടുതലും പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലമാണ് ഉണ്ടാകുന്നത്. സ്ത്രീകളില്‍ കൂടുതലായും കാണുന്നത് സ്തനാര്‍ബുദമാണ്.കൃത്യസമയത്ത് നടത്തുന്ന രോഗനിര്‍ണയം രോഗം ഭേദമാകാനുള്ള സാധ്യത കൂട്ടുന്നു.

Related Articles

Back to top button