IndiaLatest

ഉംപുന്‍ ചുഴലിക്കാറ്റ്; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ 50 ദുരന്തനിവാരണ സേന അംഗങ്ങള്‍ക്ക് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്‍ക്കത്ത: ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 50 ദേശീയ ദുരന്തനിവാരണ സേന അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ച 50 പേര്‍ക്കെങ്കിലും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതായി സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരില്‍ അധികവും രോഗലക്ഷണങ്ങളില്ലാത്തവരാണ്. കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് കട്ടക്കില്‍ മടങ്ങിയെത്തിയ 170 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ വിന്യസിച്ചവരില്‍ ഒരാള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് പരിശോധന നടത്തിയത്.

Related Articles

Back to top button