IndiaLatest

സമ്മര്‍ദ്ദത്തെ വിജയമാക്കി മാറ്റാനാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നത്

“Manju”

ന്യൂഡല്‍ഹി: സമ്മര്‍ദ്ദത്തെ അകറ്റി, പരീക്ഷകളെ സമാധാനത്തോടെ നേരിടാൻ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് പരീക്ഷ പേ ചര്‍ച്ചയിലൂടെ താൻ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണത്തെ പരീക്ഷ പേ ചര്‍ച്ചയെ കുറിച്ച്‌ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും അറിയിച്ചുകൊണ്ടുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോസ്റ്റിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പരീക്ഷാ പേ ചര്‍ച്ച തിരിച്ചെത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കാളികളാണമെന്നും പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരം വിനിയോഗിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. അവസാന വര്‍ഷ പരീക്ഷകള്‍ക്ക് മുന്നോടിയായാണ് എല്ലാ വര്‍ഷവും പരീക്ഷാ പേ ചര്‍ച്ച സംഘടിപ്പിക്കുന്നത്. പരീക്ഷയെ നേരിടുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്കും അദ്ദേഹം ഇതില്‍ മറുപടി നല്‍കാറുണ്ട്.

സമ്മര്‍ദ്ദങ്ങളെ അകറ്റി അതിനെ വിജയമാക്കി മാറ്റുക എന്നതാണ് പരീക്ഷാ പേ ചര്‍ച്ചയിലൂടെ ലക്ഷ്യമാക്കുന്നത്. പരീക്ഷ എഴുതുന്ന ഓരോരുത്തരേയും പുഞ്ചിരിയോടെ നേരിടാൻ ഇത് പ്രാപ്തരാക്കുന്നു. നിങ്ങള്‍ക്ക് പരീക്ഷകളെ എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ഉപായവും ഇതില്‍ പങ്കെടുക്കുന്ന മറ്റൊരാളില്‍ നിന്ന് ലഭിച്ചേക്കാമെന്നുംപ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button