KeralaKozhikodeLatest

ബാലറ്റുകള്‍ അച്ചടി പൂര്‍ത്തീകരിച്ച് കളക്ടറേറ്റിലേക്കു മാറ്റി

“Manju”

ശ്രീജ.എസ്

കോഴിക്കോട് : തദ്ദേശതിരഞ്ഞെടുപ്പിന്റെ അച്ചടി പൂര്‍ത്തിയാക്കിയ ബാലറ്റുകള്‍ വെള്ളിമാടുകുന്നിലെ ഗവ. പ്രസില്‍ നിന്നും കളക്ടറേറ്റിലേക്കുമാറ്റി. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം, ടെന്‍ഡര്‍, തപാല്‍ ബാലറ്റുകള്‍ എന്നിവ മുഴുവന്‍ അച്ചടിക്കുന്നത് ഗവ. പ്രസിലാണ്.

അച്ചടി പൂര്‍ത്തീകരിച്ച ബാലറ്റുകള്‍ ഗവ. പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് ഇന്‍ചാര്‍ജ് എം.പി. ജയപ്രകാശില്‍നിന്ന് എ.ഡി.എം. റോഷ്‌ണി നാരായണനാണ് ഏറ്റുവാങ്ങിയത്. ത്രിതലപഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനുമടക്കം 91 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ബാലറ്റുകളാണ് അച്ചടിക്കുന്നത്. രണ്ടുദിവസത്തിനകം മുഴുവന്‍ ബാലറ്റുകളുടെയും അച്ചടി പൂര്‍ത്തിയാകുമെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button