LatestThiruvananthapuram

നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച്‌ ഡ്രൈവര്‍ക്ക് പരിക്കേറ്റു

“Manju”

ശ്രീജ.എസ്

കല്ലമ്പലം: കല്ലമ്പലം ജംഗ്ഷനില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലും പോസ്റ്റിലുമിടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഒറ്റൂര്‍ മണമ്പൂര്‍ അര്‍ച്ചനയില്‍ അശ്വിന്‍ ജയചന്ദ്രനാണ് (20) പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 3മണിക്ക് പാരിപ്പള്ളിയില്‍ പത്രക്കെട്ടുകള്‍ ഇറക്കിയ ശേഷം ആറ്റിങ്ങള്‍ ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മുന്നില്‍ പോകുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്‌തതിനെ തുടര്‍ന്ന് കാര്‍ ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വാഹം പൂര്‍ണമായും തകര്‍ന്നു. ഹൈവേ പൊലീസാണ് അശ്വിനെ ആശുപത്രിയിലെത്തിച്ചത്. കാറിന്റെ ടാങ്ക് തകര്‍ന്ന് ഡീസല്‍ റോഡിലേക്ക് ഒഴുകി. കല്ലമ്പലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button